കൊളോൺ താരം കോൺസ്റ്റന്റൈൻ റോഷാണ് ബുണ്ടസ് ലീഗ വിട്ട് റഷ്യയിലേക്ക് കുടിയേറിയത്. റഷ്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ ഡൈനാമോ മോസ്കോയിലേക്കാണ് കൊളോൺ താരം ചേക്കേറിയത്. 2020 വരെയുള്ള കോൺട്രാക്ടിലാണ് റോഷ് ഒപ്പുവെച്ചത്.
ജർമ്മനിയിലെ പലക്ലബ്ബുകളിലായി കളിയാരംഭിച്ച കോൺസ്റ്റൻറ്റൈൻ റോഷ് 2007 ഫിഫ U17 വേൾഡ് കപ്പിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. റഷ്യക്ക് വേണ്ടി കളിയ്ക്കാൻ താല്പര്യം പ്രകടിപ്പിച്ച റോഷിനെ കഴിഞ്ഞ വർഷമാണ് റഷ്യൻ ദേശീയ ടീമിലേക്ക് വിളിക്കുന്നത്. ഈ വർഷം നടക്കുന്ന ലോകകപ്പ് ടീമിലേക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനാണ് താരത്തിന്റെ റഷ്യയിലേക്കുള്ള മാറ്റം എന്നു കരുതപ്പെടുന്നു. ഡെർബിയിൽ കൊളോണിനെ വിജയത്തിലേക്ക് നയിച്ചത് റോഷ് നൽകിയ ടൊറോടിന് നൽകിയ പാസായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial