ജർമ്മനിയിലെ അടുത്ത സീസണിലെ ബുണ്ടസ് ലീഗ, ബുണ്ടസ് ലീഗ് 2 എന്നീ ലീഗുകളിൽ ആരാധകർക്ക് പ്രവേശനം ഉണ്ടാകും. ജർമ്മൻ ഫുട്ബോൾ അധികൃതർ ആണ് ആരാധക പ്രവേശനത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത്. ഭാഗികമായെങ്കിലും ആരാധകരെ സ്റ്റേഡിയങ്ങളിൽ എത്തിക്കാനുള്ള തീരുമാനത്തിലേക്കാണ് ജർമ്മനി എത്തുന്നത്. ഇതിനായി ഗവണ്മെന്റിൽ നിന്ന് അനുകൂല നടപടിക്കായി കാത്തിരിക്കുകയാണ് ഡി എഫ് എൽ.
സ്റ്റേഡിയം നിറക്കൽ അല്ല ലക്ഷ്യമെന്നും ആരാധകരുടെ സുരക്ഷയാകും പ്രധാന വിഷയം എന്നും ഡി എഫ് എൽ പറഞ്ഞു. ജർമ്മനിയിൽ ആരാധകർ എത്തിയാൽ അതിനു പിന്നാലെ തന്നെ മറ്റു ലീഗുകളും ഈ ആവശ്യം ഉന്നയിച്ചേക്കും. ഫ്രാൻസിൽ ഇതിനകം തന്നെ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുന്നുണ്ട്. അവിടെ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തത് ചൂണ്ടുക്കാട്ടിയാണ് ജർമ്മനിയിലെ ആവശ്യം. സെപ്റ്റംബർ 18ന് ആണ് ബുണ്ടസ് ലീഗ സീസൺ ആരംഭിക്കുന്നത്.