ഒമ്പത് വർഷവും കൈനിറയെ കിരീടങ്ങളും, ഹാവി മാർട്ടിനെസ് ബയേൺ വിടുന്നു

Img 20210504 194207
Image Credit: Twitter
- Advertisement -

സ്പാനിഷ് താരം ഹാവി മാർട്ടിനെസ് ഈ സീസൺ അവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടും എന്ന് ക്ലബ് അറിയിച്ചു. അവസാന ഒമ്പതു വർഷമായി ബയേണൊപ്പം ഉണ്ടായിരുന്ന താരമാണ് മാർട്ടിനെസ്. 2012ൽ ആയിരുന്നു അത്ലറ്റിക് ബിൽബാവോയിൽ നിന്ന് ഹാവി മാർട്ടിനെസ് ജർമ്മനിയിലേക്ക് എത്തിയത്. 2013ലെ ബയേണിന്റെ ട്രെബിൾ മുതൽ കിരീടങ്ങൾ വാരിക്കൂട്ടാൻ മാർട്ടിനെസിനായി.

ഈ സീസണിലും ബയേൺ ബുണ്ടസ് ലീഗ നേടുക ആണെങ്കിൽ 9 സീസണിൽ 9 ലീഗ് കിരീടം എന്ന റെക്കോർഡുമായി ക്ലബ് വിടാൻ താരത്തിനാകും. ഇതുൾപ്പെടെ 23 കിരീടങ്ങൾ താരം ഇതുവരെ ബയേണിനൊപ്പം നേടി. ജർമ്മനി വിട്ട് സ്പെയിനിലേക്ക് മടങ്ങാൻ ആണ് 32കാരനായ താരം ശ്രമിക്കുന്നത്. എന്നാൽ ഇതുവരെ താരം ഒരു ടീമുമായും കരാർ ചർച്ചകൾ ആ

Advertisement