ഹാമസ് റോഡ്രിഗസ് ഇനി ഈ വർഷം കളിക്കില്ല

- Advertisement -

ബയേൺ മ്യൂണിച്ച് മധ്യനിര താരം ഹാമസ് റോഡ്രിഗ്സ് ഇനി ഈ വർഷം അവസാനം വരെ കളിക്കില്ല. പരിശീലനത്തിനിടെ മുട്ടിന് പരിക്കേറ്റ ഹാമസ് റോഡ്രിഗസിന് കൂടുതൽ വിശ്രമം വേണ്ടി വരുമെന്നാണ് ബയേൺ ക്യാമ്പിൽ നിന്നുള്ള വിവരം. ഡിസംബർ അവസാന വാരം മുതൽ ബുണ്ടസ് ലീഗയിൽ വിന്റർ ബ്രേക്ക് എത്തും എന്നതിനാൽ ഇനി ജനുവരി മധ്യത്തിലെ ഹാമസിനെ കളത്തിൽ കാണാൻ സാധ്യതയുള്ളൂ.

ഹാമസ് മാത്രമല്ല ബയേണിന്റെ പ്രധാന താരങ്ങളായ തിയാഗോ, കോമാൻ, ടൊലിസ്സൊ, റോബൻ എന്നിവരും ഇപ്പോൾ പരിക്കായി പുറത്താണ്. ഡോർട്മുണ്ടിന് ഒരുപാട് പിറകിൽ ഉള്ള ബയേണ് ഈ പരിക്കുകൾ കൂടെ ആവുന്നതോടെ സീസൺ കടുപ്പമേറിയതായി മാറുകയാണ്. ഹാമസിന്റെ മുട്ടിന് ശസ്ത്രക്രിയ വേണ്ടി വരില്ല എന്നതു മാത്രമാണ് ബയേണ് ആശ്വാസമുള്ള വാർത്ത.

Advertisement