ഹോം ഗ്രൗണ്ടിൽ ഡോർട്മുണ്ടിന്റെ കുതിപ്പ് അവസാനിപ്പിച്ച് ഹെർത ബെർലിൻ

- Advertisement -

ജർമ്മൻ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡോർട്മുണ്ടിന് സ്വന്തം ഹോമിൽ നിരാശ. ഇന്ന് ഹെർത ബെർലിനെ നേരിട്ട ഡോർട്മുണ്ട് 2-2 എന്ന സമനില ആണ് വഴങ്ങിയത്. കളിയുടെ അവസാന മിനുട്ടിൽ വഴങ്ങിയ പെനാൾട്ടി ആണ് സിഗ്നൽ ഇഡ്ന പാർക്കിൽ ഡോർട്മുണ്ടിന് പോയന്റ് നഷ്ടപ്പെടാൻ കാരണം. ഇരട്ട ഗോളുകളുമായി സാഞ്ചോ ഡോർട്ട്മുണ്ടിനായും കാലു ഹെർതയ്ക്കായും തിളങ്ങി.

27ആം മിനുട്ടിൽ യുവ ഇംഗ്ലീഷ് താരം സാഞ്ചൊ ഡോർട്മുണ്ടിനെ ലീഡിൽ എത്തിച്ചു. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി 41ആം മിനുട്ടിൽ കാലു ഹെർതയ്ക്ക് സമനില നേടിക്കൊടുത്തു. പിന്നീട് ഡോർട്മുണ്ടിന്റെ തുടരാക്രമണങ്ങളാണ് കളിയിൽ കണ്ടത്. അവസാനം 61ആം മിനുട്ടിൽ ഒരു ടാപിന്നിലൂടെ സാഞ്ചൊ തന്നെ ലീഡ് തിരികെ നേടിക്കൊടുത്തു. 90ആം മിനുട്ടിൽ സദാഗൗ ചെയ്ത ഫൗളിനായിരുന്നു പെനാൾട്ടി ലഭിച്ചത്. ഒട്ടും പിഴക്കാതെ കാലു പന്ത് വലയിൽ എത്തിച്ചു.

ജയിച്ചില്ല എങ്കിലും ഇപ്പോഴും ഡോർട്മുണ്ട് തന്നെയാണ് ലീഗിൽ ഒന്നാമത്.

Advertisement