ഹാട്രിക്ക് ഹീറോ ലെവൻഡോസ്കി, ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ബയേൺ മ്യൂണിക്ക്

Img 20201024 220141

ബുണ്ടസ് ലീഗയിൽ വീണ്ടും ലെവൻഡോസ്കി ഹാട്രിക്ക്. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ ജയം. എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെയാണ് ബയേൺ അഞ്ച് ഗോളുകൾക്ക് തകർത്തത്. ലെവൻഡോസ്കിക്ക് പുറമേ ലെറോയ് സാനെ, ജമാൽ മുയിസല എന്നിവർ ഗോളടിച്ചു. ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ നേടി ലെവൻഡോസ്കി ബയേണിന് ലീഡ് നൽകി.

രണ്ടാം പകുതിയിൽ ലെവൻഡോസ്കിയുടെ ശ്രമങ്ങൾ കെവിൻ ട്രാപ്പ് തടഞ്ഞെങ്കിലും 60ആം മിനുട്ടിൽ പോളിഷ് സൂപ്പർ സ്റ്റാർ ഹാട്രിക്ക് തികച്ചു. അഞ്ച് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10മത്തെ ബുണ്ടസ് ലീഗ ഗോളാണ് ലെവൻഡോസ്കി അടിച്ച് കൂട്ടിയത്. ബയേണിന്റെ ഇതിഹാസ താരം ആർജൻ റോബനെ ഓർമ്മിപ്പിക്കുന്ന വിധമായിരുന്നു കളത്തിലിറങ്ങി നാലാം മിനുട്ടിലെ ലെറോയ് സാനെയുടെ ഗോൾ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പകരക്കാരനായി തന്റെ രണ്ടാം ബുണ്ടസ് ലീഗ ഗോൾ 17കാരനായ ജമാൽ മുസിയല നേടി.

Previous articleഇങ്ങനെ ഗോളടിക്കാമോ!! പതിമൂന്നു ഗോൾ വിജയവുമായി അയാക്സ്
Next articleഅവിശ്വസിനീയം കിങ്‌സ് ഇലവൻ പഞ്ചാബ്, സൺറൈസേഴ്‌സിനെതിരെ ആവേശ ജയം