“ഈ വിജയം കിരീടത്തിലേക്കുള്ള വലിയ ചുവട്”

Newsroom

ഇന്നലെ ജർമ്മനിയിൽ നടന്ന ക്ലാസികോയിൽ ഡോർട്മുണ്ടിനെ ബയേൺ മ്യൂണിച്ച് പരാജയപ്പെടുത്തിയിരുന്നു. ഈ വിജയത്തോടെ ബയേൺ ഒന്നാം സ്ഥാനത്ത് ഏഴു പോയന്റിന്റെ ലീഡിൽ എത്തി. ഇനി ആകെ ആറു മത്സരങ്ങളെ ശേഷിക്കുന്നുള്ളൂ എന്നതിനാൽ തന്നെ അവർ കിരീടം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്‌. ഡോർട്മുണ്ടിനെതിരായ വിജയം കിരീടത്തിലേക്കുള്ള വലിയ ചുവടാണെന്ന് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക് പറഞ്ഞു.

ടീമിന്റെ പ്രകടനം ഗംഭീരമായിരുന്നു എന്നും അവരുടെ ശ്രദ്ധ വിജയത്തിൽ മാത്രമായിരുന്നു എന്നും ഫ്ലിക്ക് ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് പറഞ്ഞു. ഇനിയും മത്സരങ്ങൾ ഉണ്ട് എന്നും കാര്യങ്ങൾ ഇനിയും നല്ല രീതിയിൽ പോയാൽ മാത്രമെ കിരീടം സ്വന്തമാക്കാൻ ആവുകയുള്ളൂ എന്നും ഫ്ലിക്ക് പറഞ്ഞു. ഫ്ലിക്കിന്റെ പരിശീലക കരിയറിലെ ആദ്യ പ്രധാന കിരീടമായിരിക്കും ബുണ്ടസ് ലീഗ കിരീടം.