സൂപ്പർ സബ്ബായി എത്തി, ഇഞ്ച്വറി ടൈമിൽ വിജയഗോൾ, ഹാളണ്ട്!!!

- Advertisement -

ബുണ്ടസ് ലീഗ് കിരീടം ഉയർത്താം ബയേൺ മ്യൂണിച്ച് ഒരാഴ്ച കൂടി കാത്തു നിൽക്കണം. ഇന്ന് ബൊറൂസിയ ഡോർട്മുണ്ട് ഫോർച്യുണക്ക് എതിരെ വിജയിച്ചില്ലായിരുന്നു എങ്കിൽ ബയേണ് ഇന്ന് തന്നെ ലീഗ് കിരീടം സ്വന്തമാക്കാമായിരുന്നു. എന്നാൽ ഡോർട്മുണ്ട് ഇന്ന് നടന്ന പോരാട്ടത്തിൽ ഇഞ്ച്വറി ടൈം ഗോളിൽ വിജയം ഉറപ്പിച്ചു. സൂപ്പർ സബ്ബായി എത്തിയ ഹാളണ്ട് ആണ് 3 പോയന്റ് ഡോർട്മുണ്ടിന് നൽകിയത്.

ഗോൾ രഹിതമായി മുന്നേറുകയായിരുന്ന മത്സരത്തിൽ 60ആം മിനുട്ടിൽ ആയിരുന്നു ഹാളണ്ട് സബ്ബായി എത്തിയത്. മത്സരം 90 മിനുട്ടും കഴിഞ്ഞ് ഇഞ്ച്വറി ടൈമിലെ അഞ്ചാം മിനുട്ടിൽ ആയിരുന്നു ഹാളണ്ട് ഹീറോ ആയത്. ഹാളണ്ടിന്റെ ബുണ്ടസ് ലീഗയിലെ പതിനൊന്നാം ഗോളാണിത്. ഈ വിജയം ഡോർട്മുണ്ടിനെ 66 പോയന്റിൽ എത്തിച്ചു. ഇപ്പോഴും ഡോർട്മുണ്ട് രണ്ടാം സ്ഥാനത്താണ്. 70 പോയന്റുമായി ബയേണാണ് ഒന്നാമത്.

Advertisement