ഹാളണ്ടിന് പരിക്ക്, ഒരു മാസത്തോളം പുറത്ത്

20211022 162630

ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കർ ഹാളണ്ട് ഒരു മാസത്തോളം കളം വിട്ടു നിൽക്കേണ്ടി വരും. ഹാളണ്ടിന് പരിക്കേറ്റു എന്നും ആഴ്ചകളോളം പുറത്തായിരിക്കും എന്ന് ഡോർട്മുണ്ട് പരിശീലകൻ മാർകോ റോസ് അറിയിച്ചു. ഹിപ് ഫ്ലെക്സർ ഇഞ്ച്വറി ആണ്. അയാക്സിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരം ഉൾപ്പെടെ ഡോർട്മുണ്ടിന്റെ സൂപ്പർ സ്ട്രൈക്കർക്ക് നഷ്ടമാകും. താരം രണ്ട് ദിവസം മുമ്പ് നടന്ന അയാക്സിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 90 മിനുട്ടും കളിച്ചിരുന്നു. ഡോർട്മുണ്ടിന്റെ താരങ്ങളായ ഷുൽസും മുനിയറും പരിക്കേറ്റ് പുറത്ത് തന്നെയാണ്.

Previous articleബാറ്റിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്, ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ 12 സാധ്യത
Next articleന്യൂകാസിലിനെ ഇപ്പോൾ തന്നെ മറ്റു ക്ലബുകൾ ഭയക്കാൻ തുടങ്ങി എന്ന് സൗദി മന്ത്രി