റിബറിയുടെ ജർമ്മൻ റെക്കോർഡ് തകർത്ത് ഷ്മിഡ്

Images (3)

ബയേൺ മ്യൂണിക്കിന്റെ ഫ്രഞ്ച് ഇതിഹാസം ഫ്രാങ്ക് റിബറിയുടെ ബുണ്ടസ് ലീഗ റെക്കോർഡ് തകർത്ത് ജോനാഥൻ ഷ്മിഡ്. ബുണ്ടസ് ലീഗയിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച ഫ്രഞ്ച് താരമെന്ന് നേട്ടമാണ് ഫ്രെയ്ബർഗ് താരം ജോനാഥൻ ഷ്മിഡ് സ്വന്തം പേരിലാക്കിയത്.

273 ബുണ്ടസ് ലീഗ മത്സരങ്ങളെന്ന റിബറിയുടെ റെക്കോർഡാണ് ഷ്മിഡ് സ്വന്തം പേരിൽ കുറിച്ചത്. 30കാരനായ ഷ്മിഡ് ഫ്രെയ്ബർഗിന് പുറമേ ഹോഫെൻഹെയിം, ഓഗ്സ്ബർഗ് എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിരുന്നു. തന്റെ റെക്കോർഡിനൊപ്പമെത്തിയ ഫ്രഞ്ച് താരത്തെ സമൂഹമാധ്യമങ്ങളിലൂടെ റിബറി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Previous articleജർമ്മനിയിൽ വിജയക്കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്
Next articleഅത്ലറ്റിക്കോ മാഡ്രിഡിന് സമനില, ബാഴ്സലോണക്ക് പ്രതീക്ഷ