കെവിൻ വൊളണ്ടിന്റെ ഇരട്ട ഗോളിൽ ബയേർ ലെവർകൂസന് ജയം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസന് ജയം . ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫോർച്യൂണ ദാസൽഡോർഫിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ കെവിൻ വോളണ്ടാണ് ബെറിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഇഞ്ചുറി ടൈമിൽ ദാസൽഡോർഫിന്റെ ആശ്വാസ ഗോൾ നേടിയത് ഹെന്നിംഗ്‌സാണ്. ലീഗയിലെ ബയേറിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.

സ്വീഡിഷ് താരം ഐസക്ക് തെലിന്റെ ബുണ്ടസ് ലീഗ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നത്തേത്. പത്ത് മത്സരങ്ങൾക്ക് ശേഷം കെവിൻ വോളൻഡ് തന്റെ ഗോൾ വരൾച്ചയാവസാനിപ്പിച്ച ദിവസം കൂടിയായിരുന്നു ഇന്ന്. ബയേറിന്റെ യൂറോപ്പ ഹീറോ കൈ ഹാവെറ്റ്സിന്റെ അസിസ്റ്റിൽ ആയിരുന്നു വോളൻഡ്ആദ്യ ഗോൾ നേടിയത്. ഫോർച്യൂണ ദാസൽഡോർഫിന്റെ അവസാന ബുണ്ടസ് ലീഗ വിജയം ഓഗസ്റ്റ് 1996 ൽ ആയിരുന്നു.