ബയേൺ മ്യൂണിക്ക് വിടാനുള്ള ആഗ്രഹം പരസ്യമായ് പ്രഖ്യാപിച്ച് പോർച്ചുഗീസ് താരം റെനാറ്റോ സാഞ്ചസ്. ഹെർത്ത ബെർലിനെതിരായ മത്സരത്തിൽ അഞ്ച് മിനുട്ട് മാത്രം പ്ലേയിംഗ് ടൈം ലഭിച്ചതിന് പിന്നാലെയാണ് സാഞ്ചസ് പ്രതികരണവുമായി വന്നത്. ആദ്യ മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ ബയേൺ സമനിലയിൽ കുരുങ്ങിയതിന് പിന്നാലെയാണ് പ്രതികരണവുമായി താരമെത്തിയത്.
മത്സരത്തിൽ 85ആം മിനുറ്റിൽ മുള്ളർക്ക് പകരക്കാരനായാണ് സാഞ്ചസ് കളത്തിലിറങ്ങിയത്. മത്സരശേഷമാണ് ഇത്തരമൊരു പരസ്യ പ്രസ്താവന താരം നടത്തിയത്. ബയേൺ CEO റെമനിഗെ സാഞ്ചസിനെ ക്ലബ്ബ് വിടാനനുവധിക്കില്ലെന്ന് അതിന് പിന്നാലെ പറയുകയും ചെയ്തു. 2016ൽ യൂറോ കപ്പിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് സാഞ്ചസ് ബെൻഫികയിൽ നിന്നും ബയേണിലെത്തിയത്. താരസമ്പന്നമായ ബയേണിന്റെ മധ്യനിരയിൽ തിളങ്ങാൻ യുവതാരത്തിനായില്ല. സ്വാൻസിയയിലേക്കുള്ള സാഞ്ചസിന്റെ ലോൺ ഡീലും താരത്തിന് തിരിച്ചടിയായി. കഴിഞ്ഞ സീസണിൽ 24 മത്സരത്തിൽ കളിച്ച സാഞ്ചസ് 6 മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ട് ചെയ്തത്. പിഎസ്ജിയും ബെൻഫികയും സാഞ്ചസിന് വേണ്ടി രംഗത്തുണ്ടന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സെപ്റ്റംബർ 2 വരെയാണ് ജർമ്മനിയിലെ ട്രാൻസ്ഫർ ജാലകം തുറന്നിരിക്കുന്നത്.