2024 യൂറോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള മത്സരം കൊഴുക്കുന്നു. ഹോസ്റ്റിങ് ബിഡിനായി മത്സരം തുർക്കിയും ജർമ്മനിയും തമ്മിലാണ്. ഇരു രാജ്യങ്ങളും യൂറോയ്ക്ക് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തിയ യുവേഫ പ്രതിനിധികൾ റിപ്പോർട്ടുകളും തയ്യാറാക്കി കഴിഞ്ഞു. റിപ്പോർട്ടുകളിൽ ജർമ്മനിക്കാണ് മുൻ തൂക്കമെങ്കിലും തുർക്കിയുടെ പ്രസിഡണ്ട് എർദോഗന്റെ സമ്മർദങ്ങൾക്ക് യുവേഫ വഴങ്ങുമോയെന്നു കണ്ടറിയണം.
യൂറോ മുന്നിൽ കണ്ടു സ്റ്റേഡിയങ്ങൾ പണിയാൻ തുർക്കി തുടങ്ങിക്കഴിഞ്ഞു. എന്നാൽ ജർമ്മനിയിൽ നിലവിലുള്ള സ്റേഡിയങ്ങളിൽ ചിലതിൽ അപ്ഗ്രേഡ്കൾ മാത്രമാണ് യുവേഫ നിർദ്ദേശിച്ചത്. അതെ സമയം ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ യൂറോ ബിഡിനെതിരെ ഫുട്ബോൾ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ബുണ്ടസ് ലീഗ മത്സരങ്ങൾക്കിടയിൽ അവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.