ഗോളുമായ് പറന്ന് വിങ്ബാക്കുകൾ, ഡോർട്മുണ്ട് ബയേണിന് തോട്ടു പിറകിൽ

- Advertisement -

ബുണ്ടസ് ലീഗ പുനരാരംഭിച്ച ശേഷം നടന്ന രണ്ടാം മത്സരത്തിലും ബൊറൂസിയ ഡോർട്മുണ്ടിന് ഗംഭീര വിജയം. ഇന്ന് എവേ ഗ്രൗണ്ടിൽ വോൾവ്സ്ബർഗിനെ നേരിട്ട ഡോർട്മുണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. വിങ്ങ്ബാക്കുകൾ നേടിയ ഗോളുകളാണ് ഡോർട്മുണ്ടിനെ വിജയത്തിൽ എത്തിച്ചത്. ആദ്യ പകുതിയിൽ പോർച്ചുഗീസ് താരം ഗുറേറോ ആണ് ഡോർട്മുണ്ടിന് ലീഡ് നൽകിയത്. കഴിഞ്ഞ മത്സരത്തിൽ ഷാൽക്കെയ്ക്ക് എതിരെ ഇരട്ട ഗോളുകളും ഗുറേറോ നേടിയിരുന്നു.

രണ്ടാം പകുതിയിൽ ഹകീമി ആണ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. സാഞ്ചോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഹകീമിയുടെ ഗോൾ. 82ആം മിനുട്ടിൽ വോൾവ്സ്ബർഗിന്റെ ക്ലോസ് ചുവപ്പ് കാർഡ് വാങ്ങി പുറത്താവുക കൂടി ചെയ്തതോടെ ഡോർട്മുണ്ട് മൂന്ന് പോയന്റ് സ്വന്തമാക്കി. ഈ വിജയത്തോടെ ഡോർട്മുണ്ടിന് 57 പോയന്റായി.

Advertisement