ബൊറൂസിയ ഡോർട്മുണ്ട് പരിശീലകനെ പുറത്താക്കി

20220520 170242

ഡോർട്മുണ്ടിന്റെ പരിശീലകൻ മാർകോ റോസിനെ ക്ലബ് പുറത്താക്കി. ആദ്യ സീസൺ തന്നെ കിരീടമില്ലാതെ അവസാനിച്ചതോടെയാണ് ക്ലബിന്റെ തീരുമാനം. ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ പരിശീലകനായിരുന്ന റോസ് 2021/22 സീസണിന്റെ തുടക്കത്തിൽ ആയിരുന്നു ബിവിബിയിൽ എത്തിയത്.

45-കാരനായ അദ്ദേഹം ഡോർട്ട്മുണ്ടിനെ 46 മത്സരങ്ങൾ പരിശീലിപ്പിച്ചു. 27 വിജവും, നാല് സമനിലയും 15 തോൽവിയും ആണ് അദ്ദേഹം നേടിയത്. ലീഗിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡോർട്മുണ്ടിന് കപ്പ് മത്സരങ്ങളിലും കാലിടറി. DFB കപ്പിൽ പ്രീക്വാർട്ടറിൽ വീണ ഡോർട്മുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. യൂറോപ്പ ലീഗിലും അവർ രക്ഷപ്പെട്ടില്ല.

എഡിൻ ടെർസിക് ആകും ഇനി ഡോർട്മുണ്ടിന്റെ പരിശീലകൻ എന്നാണ് റിപ്പോർട്ടുകൾ.

Previous articleലോക ഒന്നാം നമ്പർ താരത്തെ പരാജയപ്പെടുത്തി പി വി സിന്ധു സെമി ഫൈനലിൽ
Next articleന്യൂസിലൻഡ് ക്യാമ്പിൽ കോവിഡ്