ഡോർട്മുണ്ടിന് പരാജയം

- Advertisement -

ബുണ്ടസ് ലീഗിലയിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോർട്മുണ്ടിന് പരാജയം. ഇന്ന് ഡോർട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്നൽ ഇടുന പാർക്കിൽ നടന്ന മത്സരത്തിൽ മൈൻസ് ആണ് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മൈൻസിന്റെ വിജയം. കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗ കിരീടം ബയേൺ ഉറപ്പിച്ചതിന്റെ നിരാശയുമായായിരുന്നു ഡോർട്മുണ്ട് ഇന്ന് ഇറങ്ങിയത്.

33ആം മിനുട്ടിൽ ബുർകാർഡറ്റും 49ആം മിനുട്ടിൽ മറ്റേറ്റയുമാണ് ഇന്ന് മൈൻസിനായി ഗോളുകൾ നേടിയത്. മറ്റേറ്റയുടെ ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. ഈ വിജയം മൈൻസിന് റിലഗേഷൻ ഭീഷണിൽ തൽക്കാലം ഒഴിവാക്കി കൊടുക്കും. ഈ ജയത്തോടെ 34 പോയന്റുമായി പതിനഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ് മൈൻസ്. 66 പോയന്റുള്ള ഡോർട്മുണ്ട് ഇപ്പോഴും രണ്ടാമത് നിൽക്കുകയാണ്.

Advertisement