ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് 2022-23 സീസണായുള്ള പുതിയ ഹോം ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. അവരുടെ പരമ്പരാഗത നിറങ്ങളായ മഞ്ഞയും കറുപ്പും ഉള്ള ഡിസൈനിൽ ആണ് കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ പ്യൂമയുടെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റുകൾ ലഭ്യമാകും. പുതിയ ഹോം കിറ്റിന് വലിയ സ്വീകരണമാണ് ഫുട്ബോൾ ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഈ സീസണിലെ അവസാന മത്സരങ്ങളിൽ ഡോർട്മുണ്ട് ഈ ജേഴ്സി അണിയും.