ഫിലിപ്പ് കൗട്ടീനോയ്ക്ക് കാലിൽ ശസ്ത്രക്രിയ. വലതു കാലിനേറ്റ പരിക്ക് ഭേദമാക്കാൻ വേണ്ടിയാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് താരം ഇപ്പോൾ ലോണിൽ കളിക്കുന്ന ക്ലബായ ബയേൺ അറിയിച്ചു. കൗട്ടീനോയ്ക്ക് 14 ദിവസമെങ്കിൽ വിശ്രമം വേണ്ടി വരും എന്നും ക്ലബ് പറഞ്ഞു. അതിനു ശേഷം മാത്രമെ കൗട്ടീനോ പരിശീലനത്തിൽ മടങ്ങിയെത്തൂ.
ഈ സീസൺ തുടക്കത്തിൽ ബാഴ്സലോണയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ബയേണിൽ എത്തിയ കൗട്ടീനോ ഇതുവരെ 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ടു ഗോളുകളും നേടി. ബുണ്ടസ് ലീഗയിൽ മെയ് രണ്ടാം വാരം ഫുട്ബോൾ ആരംഭിക്കാൻ ഇരിക്കെയാണ് ഇപ്പോൾ കൗട്ടീനോ ശസ്ത്രക്രിയ നടത്തിയത്.