കൗട്ടീനോയ്ക്ക് ഇനി ഈ സീസണിൽ കളിക്കാൻ ആവില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിലിപ്പ് കൗട്ടീനോയുടെ ബയേണിലെ ലോൺ കാലം അവസാനിച്ചു എന്ന് പറയാം. താരത്തിന് ഇനി ഈ സീസണിൽ കളിക്കാൻ ആകില്ല എന്ന് ബയേമ്മ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച കൗട്ടീനോയുടെ കാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. വലതു കാലിനേറ്റ പരിക്ക് ഭേദമാക്കാൻ വേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു എങ്കിലും ഇനി പരിക്ക് മാറാൻ രണ്ട് മാസം എങ്കിലും വിശ്രമം വേണ്ടി വരും‌.

കൗട്ടീനോയ്ക്ക് വലിയ തിരിച്ചടിയാകും ഇത്. ഈ സീസൺ തുടക്കത്തിൽ ബാഴ്സലോണയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ബയേണിൽ എത്തിയ കൗട്ടീനോ ഇതുവരെ 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ടു ഗോളുകളും നേടി. ബുണ്ടസ് ലീഗയിൽ മെയ് 16ന് ഫുട്ബോൾ ആരംഭിക്കാൻ ഇരിക്കെയാണ് കൗട്ടീനോ പുറത്തായിരിക്കുന്നത്. താരം താമസിയാതെ ബാഴ്സലോണയിലേക്ക് മടങ്ങിയേക്കും.