കൊറോണ വൈറസ് ലോകമെമ്പാടും ആശങ്കപടർത്തുമ്പോൾ കൈതാങ്ങുമായി മാതൃക കാണിച്ച് ജർമ്മൻ ദേശീയ ടീം. കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് റെയ്സ് ചെയ്യുകയാണവർ. ഇതിനായി താരങ്ങൾ ചേർന്ന് സാമൂഹ്യപ്രവർത്തനങ്ങൾക്ക് വേണ്ടി 2.5 മില്ല്യൺ യൂറോ നൽകി.
ആരാധകരോടും കൊറോണക്കെതിരായ പോരാട്ടത്തിൽ സംഭാവന നൽകാൻ ടീം ആവശ്യപ്പെടുകയും ചെയ്തു. സമൂഹ്യമാധ്യമങ്ങളീലൂടെ താരങ്ങൾ ആരാധകരോട് ഡോണേറ്റ് ചെയ്യാനും ബോധവത്കരണ പ്രവർത്തനങ്ങളിൽ ഭാഗമാകാനും ആഹ്വാനം ചെയ്തിട്ടുണ്ട്. യൂറോ കപ്പ് ലക്ഷ്യം വെച്ച് പരിശീലന ക്യാമ്പ് ആരംഭിക്കാനിരുന്നതാണ് ജർമ്മനി. പക്ഷേ കൊറോണ വൈറസ് ബാധയെ തുടർന്ന് 2021 വരെ യൂറോ മാറ്റിവെക്കുന്നതായി യുവേഫ പ്രഖ്യാപിക്കുകയയിരുന്നു. കൊറോണ ബാധയെ തുടർന്ന് യൂറോപ്പിൽ ഫുട്ബോൾ മത്സരങ്ങൾ മാറ്റിവെച്ചിരിക്കുകയാണ്.