ഗോളും അസിസ്റ്റുമായി പുളിസിച്, ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം

ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാക്ക് ആൻഡ് യെല്ലോസ് സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ മാർക്കോ റുയിസും പാക്കോ അൽകാസറും ക്രിസ്റ്റ്യൻ പുളിസിചുമാണ് ഡോർട്ട്മുണ്ടിന് വേണ്ടി ഗോളടിച്ചത്. കേംഫാണ് സ്റ്റട്ട്ഗാർട്ടിന്റെ ആശ്വാസഗോൾ നേടിയത്.

അടുത്ത സീസണിൽ ചെൽസിയിലേക്ക് പോകുന്ന പുളിസിച്ചാണ് ഇന്ന് ഡോർട്ട്മുണ്ടിന് വിജയമൊരുക്കിയത്. മത്സരം സമനിലയിൽ നിൽക്കുമ്പോൾ കളത്തിലിറങ്ങിയ പുളിസിച്ച് ഒരു ഗോളും അസിസ്റ്റുമായി ഡോർട്ട്മുണ്ടിനെ ജയത്തിലേക്ക് നയിച്ചു. ഇന്നത്തെ ജയത്തോടുകൂടി പോയന്റ് നിലയിൽ ടേബിൾ ടോപ്പേഴ്സായ ബയേണിനൊപ്പമെത്താൻ ഡോർട്ട്മുണ്ടിനായി.