നാല് ഗോളുമായി ഗോൾഡൻ ബോയ് ഹാളണ്ട്, ഏഴ് ഗോൾ ത്രില്ലറിൽ ഡോർട്ട്മുണ്ട്

Img 20201122 085659
- Advertisement -

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ട് ഹെർത്ത ബെർലിനെ പരാജയപ്പെടുത്തിയത്. നാല് ഗോളുകളുമായി ഗോൾഡൻ ബോയ് എർലിംഗ് ഹാളണ്ട് ആണ് ഡോർട്ട്മുണ്ട് ജയത്തിന് ചുക്കാൻ പിടിച്ചത്. ഡോർട്ട്മുണ്ടിന്റെ മറ്റൊരു ഗോൾ റാഫേൽ ഗുറേറോ നേടിയപ്പോൾ ഹെർത്ത ബെർലിന്റെ ആശ്വാസ ഗോളുകൾ നേടിയത് ബ്രസീലിയൻ താരം മതിയാസ് കൂഹയാണ്.

ഡോർട്ട്മുണ്ടിനായി 22 മത്സരങ്ങളിൽ നിന്നും ഹാളണ്ട് ഇപ്പോൾ 22 ഗോളുകൾ നേടിക്കഴിഞ്ഞു. കളിയുടെ അവസാന നിമിഷങ്ങളിൽ ഹാളണ്ടിന് പകരക്കാരനായി ഇറങ്ങിയ യുസുഫ മൗകോകോ ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. 16 വർഷവും ഒരു ദിവസവും പ്രായമുള്ള മൊകോകോ ഡോർട്ട്മുണ്ട് ലെജന്റ് നൂറി സാഹിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

Advertisement