സാഞ്ചോ അടിച്ചു, ഫ്രയ്ബർഗിനെ കടന്ന് ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് ജയം. ജേഡൻ സാഞ്ചോയുടെ ഗോളിലാണ് ഡോർട്ട്മുണ്ട് ഫ്രയ്ബർഗിനോട് ജയിച്ചത്. കളിയുടെ 15 ആം മിനുട്ടിൽ തോർഗൻ ഹസാർഡിന്റെ അസിസ്റ്റിലാണ് സാഞ്ചോ ഡോർട്ട്മുണ്ടിനായി ഈ സീസണിലെ 14ആം ഗോളടിച്ചത്. കളിയുടെ ഒരു മണിക്കൂറിന് ശേഷം യൂറോപ്യൻ സെൻസേഷൻ എർലിംഗ് ഹാളണ്ട് കളത്തിലിറങ്ങിയെങ്കിലും ഇത്തവണ ഗോളടിച്ചില്ല.

ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ഈ സീസണിലെ ടോപ്പ് സ്കോറർ ജേഡൻ സാഞ്ചോയാണ്. ബുണ്ടസ് ലീഗയിൽ 27 ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ജേഡൻ സാഞ്ചോ തന്നെയാണ്. ഇന്നത്തെ ജയം ബൊറുസിയ ഡോർട്ട്മുണ്ടിനെ ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ 48 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഉള്ളത്.

Advertisement