ബുണ്ടസ് ലീഗ ക്ലബായ ന്യൂറംബർഗ് തരം താഴ്ത്തൽ ഭീഷണിയെ തുടർന്ന് കോച്ചിനെയും പരിശീലകനെയും പുറത്താക്കി. സ്പോർട്ടിങ് ഡയറക്ടർ ആൻഡ്രിയാസ് ബോറനെമാൻ, പരിശീലകൻ മൈക്കൽ കോൾനേർ എന്നിവരെയാണ് പുറത്താക്കിയത്. തുടർച്ചയായ വമ്പൻ പരാജയങ്ങളും തുടർച്ചയായ 15 മത്സരങ്ങളിൽ പരാജയപ്പെടട്ടതുമാണ് ഇരുവരുടെയും പുറത്താക്കലിലേക്ക് നയിച്ചത്. ജർമ്മൻ കപ്പിൽ രണ്ടാം ഡിവിഷൻ ക്ലബായ ഹാംബർഗിനോട് പരാജയപ്പെട്ട് ന്യൂറംബർഗ് പുറത്തായിരുന്നു.
ഈ സീസണിൽ രണ്ടു ജയങ്ങൾ മാത്രമാണ് ന്യൂറംബർഗിന് സ്വന്തമായിട്ടുള്ളു. ബൊറൂസിയ ഡോർട്മുണ്ട് (7-0), ലെയ്‌പ്‌സിഗ് (6-0) ഷാൽകെ (5-2) എന്നി ടീമുകളോടേറ്റ വമ്പൻ തോൽവികൾ ന്യൂറംബർഗിനെറ്റ വൻ തിരിച്ചടികളാണ്. 2017 ചുമതലയേറ്റ മൈക്കൽ കോൾനേർ ബുണ്ടസ് ലീഗയിലേക്കുള്ള ക്ലബ്ബിന്റെ എട്ടാം പ്രമോഷനാണ് നേടിക്കൊടുത്തത്. എന്നാൽ ഒന്നാം ഡിവിഷനിൽ പരിശീലിപ്പിച്ച പരിചയമില്ലാത്ത മൈക്കൽ കോൾനേർ ബുണ്ടസ് ലീഗയിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.