ജർമ്മൻ ഫുട്ബാളിന്റെ വാണിജ്യവത്കരണത്തിനെതിരെ പ്രതിഷേധവുമായി ആരാധകർ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ഫുട്ബാളിന്റെ വാണിജ്യവത്കരണത്തിനെതിരെ
നിശബ്ദ പ്രതിഷേധവുമായി ഫുട്ബോൾ ആരാധകർ. ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായി മത്സരങ്ങൾ ആരംഭിച്ച് ഇരുപത് മിനുട്ട് സ്റ്റേഡിയം നിശബ്ദമായിരുന്നു. ജർമ്മൻ ഫുട്ബോൾ അസോസിയേഷനുമായുള്ള ആരാധകരുടെ ചർച്ച നിലച്ചതിനെ തുടർന്നാണ് വ്യത്യസ്തമായ പ്രതിഷേധവുമായി ജർമ്മൻ ആരാധകർ ഒന്നിച്ചത്.

വർദ്ധിച്ച ടിക്കറ്റ് നിരക്ക്, ആരാധകർ മുൻപ് തന്നെ എതിർപ്പ് പ്രകടിപ്പിച്ച മത്സര സമയ മാറ്റം, ഫുട്ബാളിന്റെ വാണിജ്യവത്കരണം എന്നിവയ്‌ക്കെതിരെയാണ് ആരാധകർ പ്രതിഷേധിച്ചത്. ചാനലുകൾക്ക് വേണ്ടിയല്ല ഫുട്ബോൾ നടത്തേണ്ടത് എന്ന ശക്തമായ സന്ദേശവും ആരാധകർ ജർമ്മൻ ഫുട്ബോൾ അസോസിയേഷന് നൽകി. എല്ലാ ബുണ്ടസ് ലീഗ മത്സരങ്ങളിലും പ്രതിഷേധം ഉയർന്നു. ജർമ്മനിയിലെ മൂന്നു ഡിവിഷനിലെയും ക്ലബ്ബുകളുടെ ആരാധകർ മത്സരങ്ങൾക്കിടയിൽ പങ്കെടുത്തു. അധികൃതർക്ക് ഈ ആരാധക പ്രതിഷേധം അവഗണിക്കുക അസാധ്യം.