ഹൊള്ളർബാക്ക് ഹാംബർഗിന്റ പുതിയ കോച്ച്

ബുണ്ടസ് ലീഗ ക്ലബ്ബായ ഹാംബർഗ് എസ്‌വിയുടെ കോച്ചായി ഹൊള്ളർബാക്ക് ചുമതലയേറ്റു. പുറത്തക്കപ്പെട്ട കോച്ച് മാർക്കസ് ഗിസ്‌ടോളിന് പകരമായാണ് ഹൊള്ളർബാക്ക് ചുമതലയേറ്റത്.അവസാന സ്ഥാനത്തുള്ള കൊളോണിനോടേറ്റ പരാജയമാണ് പെട്ടെന്ന് ഗിസ്‌ടോളിന്റെ പുറത്തക്കലിന് കാരണം.48 കാരനായ ഹൊള്ളർബാക്ക് മുൻ ഹാംബർഗ് എസ്‌വി താരം കൂടിയാണ്. 200 മത്സരങ്ങൾ ഹാംബർഗിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ഇതുവരെ റെലെഗേറ്റ് ചെയ്യപ്പെടാത്ത ടീം ആണ് ഹാംബർഗ് എസ്‌വി. പതിനൊന്നു വര്ഷത്തിനിടയ്ക്കുള്ള ഹാംബർഗിന്റെ പതിനഞ്ചാമത്തെ കോച്ചാണ് ഹൊള്ളർബാക്ക്. 19 ബുണ്ടസ് ലീഗ മത്സരങ്ങൾക്ക് ശേഷം പതിനഞ്ച് പോയന്റ് മാത്രമാണ് ഹാംബർഗിന് നേടാനായത്. തുടർച്ചയായ ആറ് മത്സരങ്ങളിൽ ഒരു ജയം പോലും നിലവിൽ ഹാംബർഗ്‌നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial