പകരക്കാനായി ഇറങ്ങി ഗോളുമായി സാനെ, ജയം കണ്ടു ബയേൺ

Wasim Akram

Screenshot 20220227 013516
Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ബയേൺ മ്യൂണിക്. മത്സരത്തിൽ 68 ശതമാനം പന്ത് കൈവശം വച്ച ബയേൺ 21 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. എന്നാൽ ഗോൾ ഒഴിഞ്ഞു നിന്നപ്പോൾ അവർക്ക് ഗോൾ നേടാൻ 71 മത്തെ മിനിറ്റു വരെ കാത്തിരിക്കേണ്ടി വന്നു.

Screenshot 20220227 013618

67 മത്തെ മിനിറ്റിൽ പകരക്കാനായി ഇറങ്ങിയ ലിറോയ്‌ സാനെയാണ് ബയേണിന് ആയി വിജയഗോൾ നേടിയത്. ജോഷുവ കിമ്മിച്ചിന്റെ ത്രൂ ബോളിൽ നിന്നാണ് സാനെ ഗോൾ കണ്ടത്തിയത്. ജയത്തോടെ ലീഗിൽ രണ്ടാമതുള്ള ഡോർട്ട്മുണ്ടും ആയുള്ള പോയിന്റ് വ്യത്യാസം ബയേൺ 9 ആയി ഉയർത്തി. അതേസമയം ലീഗിൽ പത്താം സ്ഥാനത്ത് ആണ് ഫ്രാങ്ക്ഫർട്ട്.