ഗോൾ വേട്ട തുടങ്ങി ക്രിസ്റ്റഫർ എൻകുങ്കു പക്ഷെ സമനില വഴങ്ങി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ കഴിഞ്ഞ സീസണിലെ ഗോൾ വേട്ട പുതിയ സീസണിലും തുടർന്ന് ആർ.ബി ലൈപ്സിഗ് താരം ക്രിസ്റ്റഫർ എൻകുങ്കു. എൻകുങ്കു ഗോൾ നേടിയെങ്കിലും ലീഗിലെ ആദ്യ മത്സരത്തിൽ സ്റ്റുഗാർട്ടിനോട് ലൈപ്സിഗ് സമനില വഴങ്ങി. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ എൻകുങ്കു ഗോൾ നേടി.

ഡാനി ഓൽമോയുടെ പാസിൽ നിന്നായിരുന്നു എൻകുങ്കു ഗോൾ നേടിയത്. 31 മത്തെ മിനിറ്റിൽ സ്റ്റുഗാർട്ട് മത്സരത്തിൽ ഒപ്പമെത്തി. സാസയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് അഹമദ ആയിരുന്നു അവർക്ക് സമനില ഗോൾ സമ്മാനിച്ചത്. മത്സരത്തിൽ 68 ശതമാനം സമയം പന്ത് കൈവശം വച്ച ലൈപ്സിഗ് 28 ഷോട്ടുകൾ ഉതിർത്തെങ്കിലും വിജയഗോൾ കണ്ടത്താൻ ആയില്ല.