ബുണ്ടസ് ലീഗയിൽ ഏറ്റവുമധികം ഗോൾ നേടിയ വിദേശ താരങ്ങളിലൊരാളായി റോബർട്ട് ലെവൻഡോസ്‌കി. ജർമ്മൻ ലീഗിൽ കൂടുതൽ ഗോൾനേടിയ വിദേശ താരത്തിന്റെ റെക്കോർഡ് പെറുവിന്റെ വെറ്ററൻ സ്ട്രൈക്കർ ക്ലോഡിയോ പിസാരോയ്ക്കൊപ്പം പങ്കിടുകയാണ് പോളിഷ് താരം ലെവൻഡോസ്‌കി. ഇരു താരങ്ങളും ബുണ്ടസ് ലീഗയിൽ 195 ഗോൾ വീതമാണ് നേടിയിരിക്കുന്നത്. ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് വെർഡർ ബ്രെമന്റെ വെറ്ററൻ സ്‌ട്രൈക്കറുടെ നേട്ടത്തിനൊപ്പം ലെവൻഡോസ്‌കി എത്തിയത്.
ഇന്നലെ തന്നെ ബയേണിന്റെ എക്കാലത്തെയും മികച്ച ബുണ്ടസ് ലീഗ ടോപ്പ് സ്‌കോറർമാരിൽ മൂന്നാമതായി ലെവൻഡോസ്‌കി. ഈ നേട്ടത്തിൽ റോബർട്ട് ലെവൻഡോസ്‌കിക്ക് മുന്നിൽ ഇതിഹാസ താരം ജേഡ് മുള്ളറും ബയേൺ സിഇഒ കാൾ- ഹെയിൻസ് റമാനിഗെയും മാത്രമാണുള്ളത്. 120 ഗോളുകളാണ് ബയേണിന് വേണ്ടി ലെവൻഡോസ്‌കി നേടിയത്. ബുണ്ടസ് ലീഗയിൽ 74 ഗോളുകൾ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടിയും അദ്ദേഹം നേടി.