ബുണ്ടസ് ലീഗയിൽ ഹാട്രിക്കുമായി ചരിത്രമെഴുതി ഹാമസ് റോഡ്രിഗസ്

ബുണ്ടസ് ലീഗയിൽ ഹാട്രിക്കുമായി ചരിത്രമെഴുതി ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം ഹാമസ് റോഡ്രിഗസ്. ബുണ്ടസ് ലീഗയിൽ ഹാട്രിക്ക് നേടുന്ന ആദ്യ കൊളംബിയൻ താരമെന്ന നേട്ടമാണ് റോഡ്രിഗസ് സ്വന്തമാക്കിയത്. ഹാമസ് റോഡ്രിഗസിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ എതിരില്ലാത്ത 6 ഗോളുകൾക്കാണ് മെയിൻസിനെ തകർത്തത്. റോഡ്രിഗസിന്റെ ഹാട്രിക്ക് പോയന്റ് നിലയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്നു ഒന്നാമതെത്താൻ ബയേണിനെ സഹായിച്ചു.

2017 ലാണ് രണ്ടു വർഷത്തെ കരാറിൽ 27 കാരനായ ഹാമിഷ് റോഡ്രിഗസ് ബയേണിൽ എത്തുന്നത്. ആൻസലോട്ടി പരിശീലകനായിരുന്നപ്പോൾ റോഡ്രിഗസ് ബയേണിൽ എത്തുന്നത്. ആൻസലോട്ടിയുടെ പുറത്താകലിന് ശേഷം വന്ന ജർമ്മൻ ലെജൻഡ് യപ്പ് ഹൈങ്കിസിനു കീഴിൽ മികച്ച പ്രകടനമാണ് ഹാമിഷ് റോഡ്രിഗസ് പുറത്തെടുത്തത്. 42 മില്യൺ യൂറോയുടെ ബൈ ബാക്ക് ക്ലോസാണ് റയലിന്റെ താരമായ റോഡ്രിഗസിനെ സ്വന്തമാക്കാൻ ബയേൺ ട്രിഗർ ചെയ്യേണ്ടത്.

Previous articleവണ്ടർ ഗോളും ഹാട്രിക്കുമായി ലയണൽ മെസ്സി, പകരം വീട്ടി ബാഴ്‌സലോണ
Next articleമത്സരത്തിനിടെ കുഴഞ്ഞ് വീണ് നാപോളി ഗോൾ കീപ്പർ