ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സ്പാനിഷ് താരം പാക്കോ അൽകാസർ ചരിത്രമെഴുതിയിരിക്കുകയാണ്. ഒരു സീസണിൽ പകരക്കാരനായി വന്നു ഏറ്റവുമധികം ഗോളടിക്കുക എന്ന നേട്ടമാണ് താരം നേടിയത്. ബുണ്ടസ് ലീഗയിൽ അപരാജിതമായ ഡോർട്മുണ്ടിന്റെ കുതിപ്പ് ഫോർച്യൂണ അവസാനിപ്പിച്ചെങ്കിലും അന്ന് ഗോളടിച്ച പാക്കോ ഈ റെക്കോർഡ് സ്വന്തമാക്കി ചരിത്രം കുറിച്ചു.
ഇതിനു മുൻപ് ഒൻപത് ഗോളുകൾക്കായിരുന്നു സൂപ്പർ സബബുകളുടെ ഓൾ ടൈം റെക്കോർഡായി കിടന്നിരുന്നത്. 2002/03 സീസണിൽ വിയോറിൽ ഗണിയയും 2016/17 സീസണിൽ മിൽസ് പീറ്റേഴ്‌സനും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഫോർച്യൂണക്കെതിരായ ഗോളോട് കൂടി ഈ സീസണിൽ ആൽക്കസർ അടിച്ച് ഗോളുകളുടെ എണ്ണം പന്ത്രണ്ടായി. സൂപ്പർ സബ്ബിന്റെ പ്ലെയിങ് ടൈം കൂടെ കണക്കിൽ എടുക്കുമ്പോൾ ഓരോ 39 മിനുട്ടിലും ഗോൾ എന്ന നിലയ്ക്കാണ്. ബുണ്ടസ് ലീഗയിലെ നിലവിലെ ടോപ്പ് സ്കോറര്മാരില് ഒരാളാണ് പാക്കോ.