ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ട് വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് ഫ്രയ്ബർഗിനെയാണ് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. വീണ്ടും റൂയിസും അൽക്കാസറും ഗോളടിച്ച മത്സരത്തിൽ സർവ്വാധിപത്യം ഡോർട്മുണ്ടിനായിരുന്നു. ഈ ജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ ഏഴു പോയിന്റിന്റെ ലീഡാണ് ഡോർട്ട്മുണ്ട് നേടിയത്. ഒൻപത് പോയന്റ് പിന്നിലാണ് നിലവിലെ ചാമ്പ്യന്മാരായ ബയേൺ.
2011/12 സീസൺ ശേഷമുള്ള തന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഡോർട്ട്മുണ്ട് ക്യാപ്റ്റൻ റൂയിസിന്റെത്. അന്ന് ആദ്യ പാതി മൂന്നു മത്സരങ്ങളിൽ പത്ത് ഗോളാണ് റൂയിസ്അടിച്ചത്. ഇന്നത്തെ സാഞ്ചോയെ വീഴ്ത്തിയത് വഴി ലഭിച്ച പെനാൽറ്റി അടക്കം ഒൻപത് ഗോളുകളാണ് ഈ സീസണിലെ നേട്ടം.
ഇത്തവണയും സ്പാനിഷ് താരം പാക്കോ അൽക്കാസർ പതിവ് തെറ്റിച്ചില്ല. പകരക്കാരനായി ഇറങ്ങിയ അൽക്കാസർ ഇഞ്ചുറി ടൈമിൽ ഗോളടിച്ചു. പകരക്കാരനായി ഇറങ്ങി ഒൻപതാം ഗോളാണ് താരം നേടിയത്. ഒൻപത് ഗോളുമായി റൂയിസും ഫ്രാങ്ക്ഫർട്ട് താരങ്ങളായ സെബാസ്റ്റ്യൻ ഹാള്ളേർ, ലൂക്ക ജോവിച്ച് എന്നിവരാണ് ഗോളടിയിൽ അൽക്കാസറിനു പിന്നിൽ .