തുടർച്ചയായ മൂന്നാം ജയവുമായി ബയേൺ മ്യൂണിക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വമ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബയേൺ ഹന്നോവറിനെ പരാജയപ്പെടുത്തിയത്. ബയേണിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ജോഷ്വ കിമ്മിഷ്, ഡേവിഡ് അലാബ, സെർജ് ഗ്നാബ്രി, റോബർട്ട് ലെവൻഡോസ്‌കി എന്നിവരാണ് ബയേണിന് വേണ്ടി ഗോളടിച്ചത്. ഈ ജയത്തോടു കൂടി ലീഗയിൽ ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിനു പിന്നിലായി മൂന്നാം സ്ഥാനത്താണ് ബയേൺ.

ചാമ്പ്യൻസ് ലീഗിൽ അയാക്സിനോട് സമനില വഴങ്ങിയെങ്കിലും മികച്ച പ്രകടനമാണ് ഹന്നോവാറിനെതിരെ നിക്കോ കോവച്ചും സംഘവും പുറത്തെടുത്തത്. ബയേണിന്റെ ഹന്നോവാറിനെതിരെയുള്ള തുടർച്ചയായ പന്ത്രണ്ടാം വിജയമാണിത്. ജോഷ്വ കിമ്മിഷും സെർജ് ഗ്നാബ്രിയുമാണ് ബയേണിനെ വിജയത്തിലേക്ക് നയിച്ചത്. ഇരു യുവതാരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലീഗയിൽ അടുത്ത മത്സരത്തിൽ ആർബി ലെപ്‌സിഗിനെതിരെയാണ് ബയേണിന്റെ മത്സരം.