ബുണ്ടസ് ലീഗയിൽ വീണ്ടും ജയിച്ച് ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ സബ്ബ് ജോഷ്വാ സിർക്സീയും സെർജ് ഗ്നാബ്രിയുയുമാണ് ബയേണിന്റെ ഗോളുകൾ ഇന്നടിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പീറന്നത്.
ഫ്രെയ്ബർഗിനെതിരായ കളിയിലെ പോലെ കൗട്ടിനോക്ക് പകരക്കാരനായി ഇറങ്ങിയ സിർക്സീ ബയേണിന്റെ തുണയ്ക്കെത്തുകയായിരുന്നു. അന്നതെ കളിയുടെ ദേജാവൂ പോലെ ഇന്നും ബയേണിന്റെ ജർമ്മൻ താരം സെർജ് ഗ്നാബ്രിയും ഗോളടിച്ചു. 18 കാരനായ രണ്ട് കളികളിലും ഫസ്റ്റ് ടച്ചിലാണ് ഇരു ഗോളുകളുമടിച്ചത്.