ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ടിക്ക് ടോക്കുമായി കരാർ ഒപ്പിട്ടു. ടിക്ക് ടോക്കിന്റെ പാരന്റ് കമ്പനിയായ ഡോയിനുമായിട്ടാണ് ബയേൺ കരാർ ഒപ്പിട്ടത്. ഇരു ബ്രാൻഡുകളും തമ്മിൽ ഒരു പാർട്ട്ണർഷിപ്പാണ് ഈ കരാറിലൂടെ ഉദ്ദേശിക്കുന്നത്. ബുണ്ടസ് ലീഗ പുനരാരംഭിക്കുന്നതിനോടൊപ്പം ബയേണിന്റെ ചൈനയിലെ വിപണി മുതലെടുക്കാനാണ് ഈ കരാറിന്റെ ഉദ്ദേശം.
ചൈനയിലെ ഫുട്ബോൾ മാർക്കറ്റ് മുന്നിൽ കണ്ടാണ് ബയേൺ ഇത്തരമൊരു നീക്കം നടത്തിയത്. ബയേണിന് പുറമേ ബൊറുസിയ ഡോർട്ട്മുണ്ട്, വോൾഫ്സ്ബർഗ് എന്നീ ക്ലബ്ബുകളും ചൈനയിൽ ഹെഡ് ഓഫീസ് അടക്കം തുറന്നിട്ടുണ്ട്. 2018 മുതൽ ബയേൺ മ്യൂണിക്ക് ടിക് ടോക്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ബയേൺ താരങ്ങളായ റോബർട്ട് ലെവൻഡോസ്കിയും അൽഫോൺസോ ഡേവിസും ടിക്ക് ടോക്കിൽ തരംഗമായിട്ടുണ്ട്. അതേ സമയം ബയേൺ ആരാധകർ ഈ നീക്കത്തിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്.