പ്രീസീസൺ ഫ്രണ്ട്ലിയിൽ ഗോൾ മഴ പെയ്യിച്ച് ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത 23 ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് റോട്ടക്-എഗേൺ എഫ്സിയെ പരാജയപ്പെടുത്തിയത്. 5 ഹാട്രിക്കുകൾ അടങ്ങിയതായിരുന്നു ബയേണിന്റെ ഇന്നത്തെ പ്രകടനം. കഴിഞ്ഞ വർഷം റോട്ടകിനോട് കളിച്ച ബയേൺ 20-2 എന്ന സ്കോറിനാണ് അന്ന് ടേഗേൺസീ വിട്ടത്.
സമുദ്ര നിരപ്പിൽ നിന്നും 757 മീറ്റർ ഉയരെയാണ് ഗ്രൌണ്ടിരിക്കുന്നത്. ലെവൻഡോസ്കി,മുള്ളർ,ഗോരെട്സ്ക,വ്രിയേറ്റ്,ടോളിസോ എന്നിവർ ഹാട്രിക്ക് നേടി. ഇന്ത്യൻ വംശജനായ സർപ്രീത് സിംഗ് ഒരു ഗോളടിച്ചിരുന്നു. സിംഗിന് പുറമേ ദജാഗു, ഗ്നബ്രി,നോളൻബർഗർ എന്നിവരും ഓരോ ഗോൾ വീതം നേടി. റെനാറ്റോ സാഞ്ചെസ് 2 ഗോളും നേടി. റോട്ടാകിന്റെ ഒരു സെൽഫ് ഗോളും ഇന്ന് പിറന്നു. ജർമ്മൻ സൂപ്പർ കപ്പിൽ ബൊറുസിയ ഡോർട്ട്മുണ്ടിനോട് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ പരാജയപ്പെട്ടിരുന്നു. ബയേണിന്റെ പുതിയ സൈനിംഗായ ലൂക്കസ് ഹെർണാണ്ടസ് ഇന്ന് കളത്തിലിറങ്ങിയിരുന്നു.