ലെയ്പ്സിഗ് ക്യാപ്റ്റനെ റാഞ്ചി ബയേൺ മ്യൂണിക്ക്

Img 20210830 193315

ലെയ്പ്സിഗ് ക്യാപ്റ്റൻ മാഴ്സൽ സാബിറ്റ്സറെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന നിമിഷങ്ങളിലാണ് ലെയ്പ്സിഗിൽ നിന്നും 27കാരനായ താരത്തിനെ ബയേൺ സ്വന്തമാക്കിയത്. ആസ്ട്രിയൻ ദേശീയ ടീം അംഗമായ സാബിറ്റ്സർ 2014ലാണ് ലെയ്പ്സിഗിലെത്തുന്നത്. 16 മില്ല്യണോളം നൽകിയാണ് ബയേൺ മ്യൂണിക്ക് ഈ മധ്യനിരതാരത്തിനെ ബവേറിയയിൽ എത്തിക്കുന്നത്.

ലെയ്പ്സിഗിൽ നിന്നും പ്രതിരോധതാരം ഉപമെകാനോയേയും പരിശീലകൻ ജൂലിയൻ നാഗെൽമാനെയും ബയേൺ ടീമിലെത്തിച്ചിരുന്നു. നാഗെൽസ്മാന്റെ ആവശ്യപ്രകാരമാണ് മാഴ്സൽ സാബിറ്റ്സർ ബയേണിലെത്തുന്നത്. ലെയ്പ്സിഗിന് വേണ്ടി 229 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സാബിറ്റ്സർ 52 ഗോളുകൾ അടിക്കുകയും 42 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ബയേണിൽ 18ആം നമ്പർ ജേഴ്സിയാകും താരം അണിയുക.

Previous articleകവാനി ഉറുഗ്വ ടീമിനൊപ്പം ചേരില്ല
Next articleസ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ്‌ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ