ബയേൺ മ്യൂണിക്കിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായി പോളിഷ് താരം റോബർട്ട് ലെവൻഡോസ്‌കി . ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെതിരായി നേടിയ ഗോളാണ് ലെവൻഡോസ്‌കിയെ ഈ നേട്ടത്തിനുടമയാക്കിയത്. ബയേണിന്റെ എക്കാലത്തെയും മികച്ച ബുണ്ടസ് ലീഗ ടോപ്പ് സ്‌കോറർമാരിൽ മൂന്നാമതാണ് ലെവൻഡോസ്‌കി. ലെവൻഡോസ്‌കിക്ക് മുന്നിൽ ഇതിഹാസ താരം ജേഡ് മുള്ളറും ബയേൺ സിഇഒ കാൾ- ഹെയിൻസ് റമാനിഗെയും മാത്രമാണുള്ളത്.
ബയേണിന് വേണ്ടി ബുണ്ടസ് ലീഗയിൽ 365 ഗോളുകൾ മുള്ളർ നേടിയപ്പോൾ കാൾ- ഹെയിൻസ് റമാനിഗെ 162 ഗോളുകളാണ് നേടിയത്. 120 ഗോളുകളുമായി മൂന്നാം സ്ഥാനത്താണ് റോബർട്ട് ലെവൻഡോസ്‌കി. കഴിഞ്ഞ മാസം ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയൻസ് അറീനയിൽ നൂറു ഗോൾ അടിക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ലെവൻഡോസ്‌കി സ്വന്തമാക്കിയിരുന്നു. ജർമ്മൻ ലീഗിൽ കൂടുതൽ ഗോൾനേടിയ വിദേശ താരത്തിന്റെ റെക്കോർഡും ലെവൻഡോസ്‌കിക്ക് ഗോളുകൾ അകലെ മാത്രമാണ്.