ലൈപ്സിഗിനെ തകർത്ത് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ആർബി ലൈപ്സിഗിനെ തകർത്ത് ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ലൈപ്സിഗിനെ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി റോബർട്ട് ലെവൻഡോസ്കി, ജമാൽ മുസിയല, ലെറോയ് സാനെ, ചൗപോ മോട്ടിംഗ് എന്നിവരാണ് ഗോളടിച്ചത്. ആർബി ലൈപ്സിഗിന് വേണ്ടി ലൈമറാണ് ഗോളടിച്ചത്. പകരക്കാരനായിറങ്ങി ബയേണിന്റെ കളിയിൽ ശ്രദ്ധേയനായത് ജമാൽ മുസിയലയാണ്.

ഒരു ഗോളടിക്കുകയും സാനെയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു മുസിയല.‌ ലൈപ്സിഗ് മുൻ പരിശീലകനായ ബയേൺ കോച്ചായ ജൂലിയൻ നാഗെൽസ്മാന്റെയും താരങ്ങളായ ഉപമെകാനോയുടെയും മാഴ്സൽ സാബിറ്റ്സറുടേയും റെഡ്ബുൾ അറീനയിലേക്കുള്ള തിരിച്ച് വരവ് കൂടിയായിരുന്നു ഇന്നതേത്. ഇന്നത്തെ പരാജയത്തോടു കൂടി ആർബി ലൈപ്സിഗ് 10ആം സ്ഥാനത്താണ്.