ബയേണിന്റെ സൂപ്പർ താരങ്ങളായ തോമസ് മുള്ളർ, ജെറോം ബോട്ടാങ്ങ് മാറ്റ്സ് ഹമ്മൽസ് എന്നിവരെ ദേശീയ ടീമിൽ നിന്നും ഒഴിവാക്കാനുള്ള ജർമ്മൻ കോച്ചായ ജോവാക്കിം ലോയുടെ തീരുമാനത്തിനെതിരെ ബയേൺ മ്യൂണിക്ക്. ബയേൺ പുറത്തിറക്കിയ സ്റ്റേറ്റ്മെന്റ് അനുസരിച്ച് ദേശീയ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെയല്ല ക്ലബ് പ്രതികരിക്കുന്നത്.
ഒഴിവാക്കാൻ വേണ്ടി തീരുമാനം പുറത്ത് വിട്ട സമയത്തെ കുറിച്ചാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ബുണ്ടസ് ലീഗയിൽ സുപ്രധാനമായ മാച്ച് ടെയ്ക്ക് മുന്നോടിയായി ഈ തീരുമാനം പുറത്ത് വിട്ടത് താരങ്ങളെ ബാധിക്കുമെന്ന് ബയേൺ പറയുന്നു. ദേശീയ ടീമിന്റെ ചുമതല ലോയുടെ റെസ്പോണ്സിബിലിറ്റി ആണെങ്കിലും കിരീട പോരാട്ടത്തിലെ സുപ്രധാനമായ വോൾഫ്സ്ബർഗിനെതിരായ മത്സരത്തിന് മുന്നോടിയായി ഈ തീരുമാനം പ്രഖ്യാപിച്ചത് അനവസരത്തിലാണെന്നും ബയേൺ പറയുന്നു.
ജർമ്മനിയുടെ അവസാനമായി നടന്ന മത്സരം 19 നവംബർ 2018. ലാണ്. മൂന്നരമാസത്തോളം സമയം ഉണ്ടായിട്ടും ചാമ്പ്യൻസ് ലീഗിലെ സുപ്രധാനമായ പ്രീ ക്വാർട്ടർ മത്സരം വരാനിരിക്കെയാണ് ഈ പ്രഖ്യാപനം വന്നത്. ബയേൺ താരങ്ങളായ മൂന്നു പേരും കൂടി 246 മത്സരങ്ങൾ ജർമ്മനിക്ക് വേണ്ടി കളിക്കുകയും ലോകകപ്പ് ജർമ്മനിയിലേക്കെത്തിക്കാൻ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തിരുന്നു.