ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗെൽസ്മൻ കൊറോണ പോസിറ്റീവ്

Img 20211021 141517

ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗെൽമൻ കൊറോണ പോസിറ്റീവായി. 34കാരനായ നാഗെൽസ്മൻ കൊറോണ പോസിറ്റീവ് ആയത് ബയേൺ മ്യൂണിക്ക് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ബെൻഫികകെതിരായ മത്സരത്തിൽ നാഗെൽസ്മൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നില്ല. ഫുള്ളി വാക്സിനേറ്റഡായ പരിശീലകൻ ലിസ്ബണിൽ നിന്നും ഒറ്റക്ക് മ്യൂണിക്കിലേക്ക് തിരിക്കും.

ബെൻഫികകെതിരെ ഏകപക്ഷീയമായ നാല് ഗോളുകളുടെ ജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്. ചാമ്പ്യൻസ് ലീഗിലെ ബയേണിന്റെ തുടർച്ചയായ മൂന്നാം ജയമായിരുന്നു ഇത്. ഇനി ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം.

Previous articleബെംഗളൂരു എഫ് സിയുടെ പുതിയ തകർപ്പൻ എവേ ജേഴ്സി എത്തി
Next article“ഡിബാലയുമായി ഉടൻ കരാർ ഒപ്പുവെക്കും”