ഫ്രഞ്ച് സൂപ്പർ താരം കിംഗ്സ്ലി കോമനെ സ്വന്തമാക്കാൻ ഒരുങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ. ബൊറുസിയ ഡോർട്ട്മുണ്ട് താരം ജേഡൻ സാഞ്ചോക്ക് പകരം ചെറിയ തുകയ്ക്ക് ബയേൺ താരം കൊമനെ എത്തിക്കാനായിരുന്നു യുണൈറ്റെഡിന്റെ പ്ലാൻ. എന്നാൽ കിംഗ്സ്ലി കോമനെ വിൽക്കില്ലെന്ന് ബയേൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിച്ചതായാണ് ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാൻ സിറ്റിയിൽ നിന്നും ലിറോയ് സാനെ ബയേണിൽ എത്തിയതിന് പിന്നാലെ കോമനെ ക്ലബ്ബ് വിടാൻ അനുവദിക്കും എന്നായിരുന്നു പ്രതീക്ഷകൾ.
എന്നാൽ ക്ലബ്ബിന്റെ ഭാവി പദ്ധതികളിൽ സുപ്രാധാന താരമാണ് കൊമൻ എന്ന് ഉറപ്പിച്ച ബയേൺ താരത്തെ വിട്ട് നൽകാൻ തയ്യാറല്ലായിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഗ്നബ്രി- ലെവൻഡോസ്കി- സനെ ത്രയമായിരിക്കും ബയേണിന്റെ അക്രമണനിര. എന്നാൽ കോമനും ഉൾപ്പെടുന്ന ടീമിനെ ഒരുക്കുവാനായിരിക്കും ഇനി ഹാൻസി ഫ്ലിക് ശ്രമിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫ്രഞ്ച് താരങ്ങളായ പോഗ്ബക്കും മാർഷ്യലിനും ഒപ്പം പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കാം എന്ന കൊമന്റെ പദ്ധതികൾ ഇപ്പോൾ തകിടം മറിഞ്ഞിരിക്കുകയാണ്. ബൊറുസിയ ഡോർട്ട്മുണ്ട് ജേഡൻ സാഞ്ചൊക്കായി ചോദിക്കുന്നത് 100മില്ല്യനാണ്.