അരങ്ങേറ്റം ഗംഭീരമാക്കി ‘ബാറ്റ്മാൻ’, ഡോർട്ട്മുണ്ടിന് ആവേശ ജയം

- Advertisement -

ഒബമയാങിന് ഒത്ത പകരക്കാരനാണ് താനെന്ന് മിച്ചി ബാത്ശുവായി തെളിയിച്ച മത്സരത്തിൽ ബൊറൂസിയ ഡോർട്ട് മുണ്ടിന് കൊളോണിനെതിരെ 2-3 ന്റെ മികച്ച ജയം. 2018 ലെ ആദ്യ ബുണ്ടസ് ലീഗ ജയമാണ് ഡോർട്ട് മുണ്ട് നേടിയത്. ഡോർട്ട് മുണ്ടിന്റെ മറ്റൊരു ഗോൾ നേടിയതും മുൻ ചെൽസി താരമായ ആന്ദ്രെ ശൂർലെ ആയിരുന്നു. ജയത്തോടെ 24 പോയിന്റുള്ള ഡോർട്ട് മുണ്ട് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.

രണ്ട് ദിവസങ്ങൾക്ക് മുൻപ് മാത്രം ചെൽസിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ എത്തിയ ബാത്ശുവായിക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ബുണ്ടസ് ലീഗെയിൽ ലഭിച്ചത്‌. 35 ആം മിനുട്ടിലാണ് ബാത്ശുവായി ജർമ്മനിയിൽ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. പക്ഷെ രണ്ടാം പകുതിയിൽ 60 ആം മിനുട്ടിൽ സിമോൻ സോളറിലൂടെ കൊളോണ് സമനില ഗോൾ കണ്ടെത്തി. പക്ഷെ 2 മിനുട്ടുകൾക്ക് ശേഷം ബാത്ശുവായി വീണ്ടും ഗോൾ നേടി ഡോർട്ട്മുണ്ടിന് ലീഡ് സമ്മാനിച്ചു. ഇത്തവണ ക്രിസ്റ്റിയൻ പുലിസിച്ചിന്റെ പാസിൽ നിന്നാണ് ബാത്ശുവായി ഗോൾ സ്വന്തമാക്കിയത്. പക്ഷെ 69 ആം മിനുട്ടിൽ ജോർജ് മിറേയുടെ ഗോളിൽ കോലാണ് വീണ്ടും ഗോൾ നേടിയതോടെ 2018 ലെ ആദ്യ ജയത്തിനായി ഡോർട്ട്മുണ്ടിന് കാത്തിരിക്കേണ്ടി വരുമെന്ന് തോന്നിച്ചെങ്കിലും 84 ആം മിനുട്ടിൽ ബാത്ശുവായിയുടെ പാസ്സിൽ ശുർലെ അവരുടെ വിജയ ഗോൾ സ്വന്തമാക്കി. അരങ്ങേറ്റത്തിൽ തന്നെ 2 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി ബാത്ശുവായി ചെൽസിയിലെ തന്റെ മോശം നാളുകളിൽ നിന്നുള്ള മോചനം ആഘോഷമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement