ഇരട്ട ഗോളുകളുമായി ഗ്നാബ്രി, ബയേൺ മ്യൂണിക്ക് വീണ്ടും ഒന്നാമത്

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കൊളോണിനെ ബയേൺ പരാജയപ്പെടുത്തിയത്. ബയേണിന് വേണ്ടി റോബർട്ട് ലെവൻഡോസ്കി, കിംഗ്സ്ലി കൊമൻ, എന്നിവർ സ്കോർ ചെയ്തപ്പോൾ സെർജ് ഗ്നാബ്രി ഇരട്ട ഗോളുകൾ നേടി. കൊളോണിന്റെ ആശ്വാസ ഗോൾ നേടിയത് മാർക്ക് ഉതാണ്.

കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ ലെവൻഡോസ്കി ഗോളടിച്ചു. തോമസ് മുള്ളറാണ് ഗോളിന് വഴിയൊരുക്കിയത്. 22ആം മത്സരത്തിലെ 23 ആം ഗോളായിരുന്നു അത്. 12 മിനുട്ടിലാണ് ബയേൺ മൂന്ന് ഗോളുകൾ കൊളോണിന്റെ വലയിലേക്ക് അടിച്ച് കൂട്ടിയ്ത്. ഇരട്ട ഗോളുകൾ നേടീയ ഗ്നാബ്രിയുടെ ബയേണിനായുള്ള 50ആം മത്സരമാായിരുന്നു ഇന്നതേത്. ഈ ജയത്തൊടു കൂടി 22 മത്സരങ്ങളിൽ 46 പൊയാന്റുമായി ബയേൺ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ലെപ്സിഗ് 45 പോയന്റുമായി പിന്നാാലെയുണ്ട്.

Advertisement