ബയേണിന്റെ ചരിത്രത്താളുകളിൽ ഇടംനേടി അൽഫോൻസോ ഡേവിസിന്റെ കന്നി ഗോൾ

ബയേൺ മ്യൂണിക്കിന്റെ ചരിത്രത്താളുകളിൽ ഇടംനേടി അൽഫോൻസോ ഡേവിസിന്റെ കന്നി ഗോൾ. 2000 നു ശേഷം ജനിച്ച് ബയേണിന് വേണ്ടി ഗോളടിക്കുന്ന ആദ്യ താരമായി കനേഡിയനായ അൽഫോൻസോ. മേജര്‍ ലീഗ് സോക്കര്‍ ടീമായ വാന്‍കൂവര്‍ വൈറ്റ്ക്യാപ്സ് എഫ്സിയുടെ താരമായിരുന്നു അല്‍ഫോണ്‍സ്. 2023 വരെയുള്ള കരാറിലാണ് ബയേൺ മ്യൂണിക്ക് യുവതാരത്തിനെ ടീമിലെത്തിച്ചത്.

കാനഡയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മേജര്‍ ലീഗ് സോക്കറില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അല്‍ഫോണ്‍സ് ഡേവിസാണ്. കനേഡിയന്‍ ദേശീയ ടീമിന് വേണ്ടി കളിച്ച അല്‍ഫോണ്‍സ് ആറ് മത്സരങ്ങളില്‍ മൂന്നു ഗോളടിച്ചിട്ടുണ്ട്. എതിരില്ലാത്ത 6 ഗോളുകൾക്കാണ് ബയേൺ ഇന്നലെ മെയിൻസിനെ പരാജയപ്പെടുത്തിയത്.

Previous articleമത്സരത്തിനിടെ കുഴഞ്ഞ് വീണ് നാപോളി ഗോൾ കീപ്പർ
Next article85 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഉസ്മാന്‍ ഖവാജ