ബുണ്ടസ് ലീഗ താരത്തിന് കൊറോണ സ്ഥിതീകരിച്ചു

- Advertisement -

ജർമ്മൻ ഒന്നാം ലീഗായ ബുണ്ടസ് ലീഗയിൽ ആദ്യമായി ഒരു താരത്തിന് കൊറോണ പരിശോധന പോസിറ്റീവ് ആയി. ഹാന്നോവറിന്റെ സെന്റർ ബാക്കായ ടിമോ ഹ്യൂബേർസിനാണ് കൊറോണ ബാധിച്ചതായി സ്ഥിതീകരിച്ചത്. ഇതാദ്യമായാണ് യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഒരു പ്രൊഫഷണൽ താരത്തിന് കൊറൊണാ സ്ഥിതീകരിച്ചിരിക്കുന്നത്. താരത്തിന്റെ അവസ്ഥ തൃപ്തികരമാണെന്നും ഭയക്കേണ്ട കാര്യമില്ല എന്നും ഡോക്ടർമാർ പറഞ്ഞു.

ഹാന്നോവറിന്റെ മറ്റു താരങ്ങൾ നിരീക്ഷണത്തിലാണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്യാനാണ് ഇപ്പോൾ തീരുമനിച്ചിരിക്കുന്നത്. ഹാന്നോവറിന്റെ മത്സരങ്ങൾ മാറ്റിവെക്കാൻ സാധ്യതയുണ്ട്.

Advertisement