എക്സ്ട്രാ ടൈമിൽ വഴങ്ങിയ ഗോളിൽ ബ്രൈറ്റണിനോട് 2-1 ന് തോറ്റതോടെ ന്യൂകാസിൽ യുണൈറ്റഡിന്റെ എഫ്എ കപ്പ് യാത്ര അവസാനിച്ചു. ബ്രൈറ്റൺ ജയത്തോടെ ക്വാർട്ടറിലേക്കും മുന്നേറി. ഇന്ന് ഇസക് പെനാൽറ്റി സ്പോട്ടിൽ നിന്ന് (22’) തുടക്കത്തിൽ ന്യൂകാസിലിന് ലീഡ് നൽകി, എന്നാൽ ആദ്യ പകുതി അവസണിക്കും മുൻപ് മിന്റെയുടെ (44′) സമനില ഗോൾ വന്നു.

ഡാനി വെൽബെക്ക് എക്സ്ട്രാ ടൈമിൽ (114’) ഗോൾ നേടി ബ്രൈറ്റന്റെ ജയം ഉറപ്പിച്ചു. മത്സരത്തിൽ നിശ്ചിത 90 മിനുറ്റ് അവസാനിക്കുന്നതിന് മുമ്പ് ന്യൂകാസിലിന്റെ ഗോർദനും ബ്രൈറ്റന്റെ ലാമ്പ്റ്റിയുടെ ചുവപ്പ് കണ്ട് പുറത്തായിരുന്നു.
ആന്റണി ഗോർഡന് ചുവപ്പ് കാർഡ് ലഭിച്ചത് ന്യൂകാസിലിന് വലിയ തിരിച്ചടിയാണ്. ലിവർപൂളിനെതിരായ ലീഗ് കപ്പ് ഫൈനൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്. എഫ്എ കപ്പ് പ്രതീക്ഷകൾ അസ്തമിച്ചതോടെ, ന്യൂകാസിൽ ഇപ്പോൾ ഈ സീസണിൽ കിരീടം നേടാനുള്ള ശേഷിക്കുന്ന ഒരേയൊരു പ്രതീക്ഷ ലീഗ് കപ്പാണ്.