അണ്ടർ-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീൽ ദേശീയ അണ്ടർ-20 ഫുട്ബോൾ ടീം ചാമ്പ്യന്മാരായി. എസ്റ്റാഡിയോ എൽ കാംപിനിൽ നടന്ന അവസാന മത്സരത്തിൽ യുറുഗ്വായ് ദേശീയ അണ്ടർ 20 ഫുട്ബോൾ ടീമിനെ 2-0 ന് തോൽപിച്ചാണ് യുവ ബ്രസീലിയൻ ടീം കിരീടം ഉറപ്പിച്ചത്. അവസാന ആറു മിനുട്ടുകളിൽ ആണ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഉറുഗ്വേയെ മറികടക്കാൻ ബ്രസീലിന് ആയത്. 84-ാം മിനിറ്റിൽ എ സാന്റോസും 90 + രണ്ടാം മിനിറ്റിൽ പെഡ്രോയുമാണ് ബ്രസീലിനായി ഗോളുകൾ നേടിയത്.
ഈ വിജയത്തോടെ ടൂർണമെന്റിൽ ബ്രസീൽ 13-ാം പോയിന്റിൽ എത്തി, ഫൈനൽ റൗണ്ട് ടേബിളിൽ ഒന്നാം സ്ഥാനവും ഉറപ്പാക്കി. 2023-ലെ ഫിഫ അണ്ടർ-20 ലോകകപ്പിനും 2023-ലെ പാൻ അമേരിക്കൻ ഗെയിംസിനും ബ്രസീൽ ഈ ടൂർണമെന്റ് ജയത്തോടെ യോഗ്യത നേടി. 2011ന് ശേഷം ബ്രസീൽ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടുന്നത് ആദ്യമായാണ്.
12 പോയിന്റുമായി ഉറുഗ്വേ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തു, കൊളംബിയ 10 പോയിന്റും ഫിഫ അണ്ടർ 20 ലോകകപ്പിൽ ഇടവും നേടി.
Story Highlight: Brazil have been crowned champions of the U20 South American Cup