ഈ മാസം അവസാനം നടക്കുന സൗഹൃദ മത്സരങ്ങൾക്കായുള്ള ബ്രസീലിയൻ ടീം പ്രഖ്യാപിച്ചു. പെറുവിനെയും ബൊളീവിയയെയും ആണ് ബ്രസീൽ നേരിടുന്നത്. നീണ്ട കാലമായി പരിക്ക് കാരണം ബ്രസീലിനു വേണ്ടി കളിക്കാൻ കഴിയാതിരുന്ന നെയ്മർ ബ്രസീൽ ടീമിൽ തിരികെയെത്തിയിട്ടുണ്ട്. പരിക്കേറ്റ ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ടീമിനൊപ് ഇല്ല. അലിസന്റെ അഭാവത്തിൽ എഡേഴ്സൺ ആകും ബ്രസീലിന്റെ പ്രധാന ഗോൾകീപ്പർ. പരിക്ക് കാരണം ആർതുറിനും വിശ്രമം നൽകിയിട്ടുണ്ട്.
റയൽ മാഡ്രിഡ് താരങ്ങളായ റോഡ്രിഗോയും വിനീഷ്യസും ടീമിൽ ഇടം നേടിയില്ല. സസ്പെൻഷൻ നേരിടുന്ന ജീസുസും ടിറ്റെ പ്രഖ്യാപിച്ച ടീമിൽ ഇല്ല. ഫ്ലമെഗോയുടെ താരങ്ങളായ ഗബിഗോൾ, എവർട്ടൺ, ബ്രൂണോ ഹെൻറികേ എന്നിവർ ടീമിൽ എത്തിയിട്ടുണ്ട്. ലിയോണിന്റെ മധ്യനിര താരം ബ്രൂണോ ഗുയിമാറസ് ആദ്യമായി ബ്രസീലിയൻ ടീമിൽ ഉൾപ്പെട്ടു.
Goalkeepers: Ederson (Manchester City), Weverton (Palmeiras), Ivan (Ponte Preta)
Defenders: Danilo (Juventus), Alex Sandro (Juventus), Dani Alves (Sao Paulo), Felipe (Atletico Madrid), Renan Lodi (Atletico Madrid), Marquinhos (Paris Saint-Germain), Thiago Silva (Paris Saint-Germain), Eder Militao (Real Madrid)
Midfielders: Arthur (Barcelona), Casemiro (Real Madrid), Fabinho (Liverpool), Everton Ribeiro (Flamengo), Bruno Guimaraes (Lyon), Philippe Coutinho (Bayern Munich)
Forwards: Roberto Firmino (Liverpool), Gabriel Jesus (Manchester City), Bruno Henrique (Flamengo), Gabriel Barbosa (Flamengo), Richarlison (Everton), Everton (Gremio)