അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ആയുള്ള ബ്രസീൽ ദേശീയ ടീം സ്ക്വാഡ് പ്രഖ്യാപിച്ചു. 23 അംഗ സ്ക്വാഡാണ് ടിറ്റെ പ്രഖ്യാപിച്ചത്. പ്രമുഖ താരങ്ങൾ എല്ലാം ടീമിൽ ഇടം നേടിയിട്ടുണ്ട്. ബ്രസീലിൽ തരംഗമായി മാറുന്ന 19കാരൻ ഗബ്രിയേൽ മെനിനോ ആണ് ഈ ടീമിൽ വന്ന പുതിയ താരം. പാൽമെരോയ്ക്ക് വേണ്ടി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. മിഡ്ഫീൽഡിലും റൈറ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്.
പി എസ് ജി താരം നെയ്മർ, ബാഴ്സയുടെ കൗട്ടീനോ, മാഞ്ചസ്റ്റർ സിറ്റിയുടെ ജീസുസ്, ലിവർപൂളിന്റെ ഫർമീനോ, അലിസൺ തുടങ്ങി എല്ലാ പ്രധാന താരങ്ങളും ടീമിൽ ഇടം നേടി. ഒക്ടോബറിൽ പെറുവിനെയും ബൊളീവയെയും ആണ് ബ്രസീൽ നേരിടുന്നത്.